ഫ​ർ​വാ​നി​യ​യി​ലെ മ​സ്​​ജി​ദി​ന്​ മു​ന്നി​ൽ റാ​ൻ​ഡം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ

അ​ഹ്​​മ​ദി​യി​ൽ 21 സ്​​റ്റോ​റു​ക​ൾ അ​ട​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന 21 സ്​​റ്റോ​റു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി അ​ട​പ്പി​ച്ചു. ക​മേ​ഴ്​​സ്യ​ൽ കോം​പ്ല​ക്​​സു​ക​ളി​ലും പാ​ര​ല​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലും ക​ട​ക​ളി​ലും സൂ​പ്പ​ർ​വൈ​സ​റി ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി. ജീ​വ​ന​ക്കാ​ർ മാ​സ്​​കും കൈ​യു​റ​യും ധ​രി​ക്കാ​തി​രു​ന്ന​ത്, ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ താ​പ​നി​ല പ​രി​ശോ​ധി​ക്കാ​തി​രു​ന്ന​ത്, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന​ത്, ശു​ചി​ത്വ​മി​ല്ലാ​യ്​​മ തു​ട​ങ്ങി​യ​വ​യാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണ​മാ​യ​ത്. മൊ​ത്തം 195 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 158 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.