അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടെ 36,345 വി​വാ​ഹ​മോ​ച​നം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടെ 36,345 വി​വാ​ഹ മോ​ച​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടു. ഇ​തി​ൽ 26,576 കു​വൈ​ത്തി വ​നി​ത​ക​ളു​ടേ​താ​ണ്. 2016ൽ 7223 ​വി​​വാ​ഹ​മോ​ച​നം ന​ട​ന്ന​തി​ൽ 5259 എ​ണ്ണം കു​വൈ​ത്തി വ​നി​ത​ക​ളാ​ണ്. അ​തി​ൽ 4386 കേ​സു​ക​ൾ കു​വൈ​ത്തി​യാ​യ ഭ​ർ​ത്താ​വി​ൽ​നി​ന്നും 873 കേ​സ്​ വി​ദേ​ശി ഭ​ർ​ത്താ​വി​ൽ​നി​ന്നു​മാ​ണ്​ വി​വാ​ഹ മോ​ച​നം ന​ട​ത്തി​യ​ത്. 2017ൽ 7433, 2018​ൽ 7869, 2019ൽ 7888, 2020​ൽ 5932 എ​ന്നി​ങ്ങ​നെ​യാ​ണ്​ കു​വൈ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ​ചെ​യ്യ​പ്പെ​ട്ട വി​വാ​ഹ മോ​ച​നം.​ സെ​ൻ​ട്ര​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഡി​പ്പാ​ർ​ട്​​മെൻറാ​ണ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

പ്ര​തി​ദി​നം ശ​രാ​ശ​രി 20 വി​വാ​ഹ മോ​ച​നം എ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശ​രാ​ശ​രി ക​ണ​ക്കി​ൽ 15 എ​ണ്ണം കു​വൈ​ത്തി വ​നി​ത​ക​ളു​ടേ​തും അ​ഞ്ചെ​ണ്ണം വി​ദേ​ശി വ​നി​ത​ക​ളു​ടേ​തു​മാ​ണ്. വി​ദേ​ശി വ​നി​ത​ക​ളി​ൽ കു​വൈ​ത്തി പു​രു​ഷ​ന്മാ​ർ വി​വാ​ഹം ചെ​യ്​​ത​വ​രും രാ​ജ്യ​നി​വാ​സി​ക​ളാ​യ വി​ദേ​ശി​ക​ൾ ത​മ്മി​ലു​ള്ള വി​വാ​ഹ​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത്​ 4661 വി​വാ​ഹ മോ​ച​ന​ങ്ങ​ൾ സം​ഭ​വി​ച്ചു.

വി​വാ​ഹ മോ​ച​നം ന​ട​ത്തി​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം 20നും 34​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. 2408 പേ​രാ​ണ്​ ഇൗ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള​ത്. 3953 വി​വാ​ഹ മോ​ച​ന കേ​സു​ക​ൾ കു​വൈ​ത്തി​ക​ൾ ത​മ്മി​ലു​ള്ള​തും 708 എ​ണ്ണം കു​വൈ​ത്തി​ക​ളും വി​ദേ​ശി ഇ​ണ​യും ത​മ്മി​ലു​മാ​ണ്. 760 സ്വ​ദേ​ശി​ക​ൾ മ​റ്റൊ​രു ഭാ​ര്യ​കൂ​ടി ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്​ വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ 11,261 വി​വാ​ഹ​ങ്ങ​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​ത​നു​സ​രി​ച്ച്​ 41 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്​ വി​വാ​ഹ മോ​ച​ന നി​ര​ക്ക്. 60 ശ​ത​മാ​ന​ത്തോ​ള​മെ​ത്തി​യി​രു​ന്ന മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ കു​റ​വു​ണ്ടെ​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്. 

Tags:    
News Summary - 36,345 divorces in five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.