കുവൈത്തിൽ 666 പേർക്ക്​ കൂടി കോവിഡ്​; 805 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 666 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 56,174 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​ച 805 പേർ ഉൾപ്പെടെ 46,161 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 396 ആയി. ബാക്കി 9617 പേരാണ്​ ചികിത്സയിലുള്ളത്​. 156 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 199, ജഹ്​റ ഗവർണറേറ്റിൽ 145, ഫർവാനിയ ഗവർണറേറ്റിൽ 121, കാപിറ്റൽ ഗവർണറേറ്റിൽ 108, ഹവല്ലി ഗവർണറേറ്റിൽ 93 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ്​ അൽ അബ്​ദുല്ല 32, ഖൈറുവാൻ, ഉയൂൻ 22, സബാഹിയ 21, ഫഹാഹീൽ 21, ജലീബ്​ അൽ ശുയൂഖ്​ 19 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 421 കുവൈത്തികൾക്കും 245 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

LATEST VIDEO

Full View
Tags:    
News Summary - 666 more covid case in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.