കുവൈത്ത് സിറ്റി: കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 58,904 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 639 പേർ ഉൾപ്പെടെ 49,020 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 407 ആയി. ബാക്കി 9477 പേരാണ് ചികിത്സയിലുള്ളത്. 137 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
430 കുവൈത്തികൾക്കും 253 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അഹ്മദി ഗവർണറേറ്റിൽ 162, ഫർവാനിയ ഗവർണറേറ്റിൽ 159, ജഹ്റ ഗവർണറേറ്റിൽ 151, ഹവല്ലി ഗവർണറേറ്റിൽ 113, കാപിറ്റൽ ഗവർണറേറ്റിൽ 98, എന്നിങ്ങനെയാണ് പുതിയ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.