കുവൈത്തിൽ 919 പേർക്ക്​ കൂടി കോവിഡ്​; 675 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 919 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 47,859 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​ച 675 പേർ ഉൾപ്പെടെ 38,390 പേർ രോഗമുക്​തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 359 ആയി. ബാക്കി 9110 പേരാണ്​ ചികിത്സയിലുള്ളത്​. 142 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 233, ജഹ്​റ ഗവർണറേറ്റിൽ 210, ഫർവാനിയ ഗവർണറേറ്റിൽ 208, ഹവല്ലി ഗവർണറേറ്റിൽ 159, കാപിറ്റൽ ഗവർണറേറ്റിൽ 109 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ്​ അൽ അബ്​ദുല്ല 46, ഫർവാനിയ 42, സാൽമിയ 34, ജലീബ്​ അൽ ശുയൂഖ്​ 30, സബാഹ്​ അൽ സാലിം 29, സുലൈബിയ 29 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 549 കുവൈത്തികൾക്കും 370 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - 919 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.