കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) ആക്ടിങ് ഡയറക്ടർ ജനറൽ ഡോ.മാനെ മുഹമ്മദ് അൽ സുദൈരവിയുമായി ചർച്ച നടത്തി. ബഹിരാകാശം, പുനരുപയോഗ ഊർജം, പെട്രോളിയം മേഖല, മരുഭൂമിയിലെ കൃഷി, ജലശുദ്ധീകരണം തുടങ്ങിയവയിൽ ഉഭയകക്ഷി സഹകരണത്തിന്റെ ഉയർന്ന സാധ്യതയുള്ള മേഖലകൾ ഇരുവരും ചർച്ച ചെയ്തു.
ഈ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ അംബാസഡർ വിശദീകരിച്ചു. ഇന്ത്യൻ എംബസിയിലെ നയതന്ത്ര പ്രതിനിധികളും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് സെന്ററിലെ മറ്റ് ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.