kkca കെ.കെ.സി.എ ഭാരവാഹികൾ അംബാസഡറുമായി ചർച്ച നടത്തുന്നു

കെ.കെ.സി.എ ഭാരവാഹികൾ അംബാസഡറുമായി ചർച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി.

നഴ്‌സസ് ഹയർ വെരിഫിക്കേഷന് നേരിടുന്ന കാലതാമസം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പി.സി.ആർ നിബന്ധന, ഔട്ട്സോഴ്സ് കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ഔട്ട്സോഴ്സ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു.

കെ.കെ.സി.എയുടെ പോഷക സംഘടനയായി മാർച്ച് 25ന് ഉദ്ഘാടനം ചെയ്യുന്ന വനിതാവേദിക്ക് ഇന്ത്യൻ സ്ഥാനപതി ആശംസകൾ നേർന്നു. കെ.കെ.സി.എ പ്രസിഡൻറ് ജയേഷ് ഓണശ്ശേരിൽ, ജനറൽ സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ, വൈസ് പ്രസിഡൻറ് ബിനോ കദളിക്കാട്, ജോയൻറ് സെക്രട്ടറി അനീഷ് പി. ജോസ്, ജോയൻറ് ട്രഷറർ വിനിൽ തോമസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Ambassador with KKCA officials held discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.