പൊതുമാപ്പ്​: ഇന്ത്യക്കാരുടെ രജിസ്​ട്രേഷൻ നാളെ മുതൽ

കുവൈത്ത്​ സിറ്റി: പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്​ട്രേഷൻ വ്യാഴാഴ്​ച മുതൽ നടക്കും. ഏപ്രിൽ 20 വരെയാണ്​ ഇന്ത്യക്കാരുടെ രജിസ്​ട്രേഷൻ. പാസ്​പോർട്ട്​ കൈവശമുള്ളവർക്ക്​ പുരുഷന്മാർക്ക്​ ഫർവാനിയ ബ്ലോ ക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നഇൗം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂൾ എന്നിവിടങ്ങളിലും സ്​ത്രീകൾക്ക്​ ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂൾ എന്നിവിടങ്ങളിലുമാണ്​ രജിസ്​ട്രേഷന്​ സൗകര്യം ഒരുക്കിയിട്ടുള്ളത്​. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.

കാലാവധിയുള്ള പാസ്​പോർട്ട്​ കൈവശമുള്ളവർ യാത്രക്ക്​ തയാറെടുത്ത്​ ലഗേജ്​ ഉൾപ്പെടെയാണ്​ വരേണ്ടത്​. യാത്ര ദിവസം വരെ കുവൈത്ത്​ അധികൃതർ ഇവർക്ക്​ താമസമൊരുക്കും. പാസ്​പോർട്ട്​, സിവിൽ ​െഎഡി, എമർജൻസി സർട്ടിഫിക്കറ്റ്​ തുടങ്ങിയ രേഖകളൊന്നും കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക്​ ഒന്നിലെ ഗേൾസ്​ പ്രൈമറി സ്​കൂളിൽ തിരിച്ചറിയൽ പരിശോധനക്ക്​ എത്തണം. ഇൗ ഘട്ടത്തിൽ ഇവരെ ഷെൽട്ടറിലേക്ക്​ മാറ്റുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാർ യാത്രക്കുള്ള ലഗേജ്​ കൊണ്ടുവരേണ്ടതില്ല.

എംബസി നിയോഗിച്ച വളണ്ടിയർമാർ മുഖേന ഒൗട്ട്​പാസിന്​ അ​പേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ്​ രജിസ്​ട്രേഷന്​ വരേണ്ടതില്ല. അവർ രേഖകൾക്കായി എംബസിയി​ലേക്കും വരേണ്ടതില്ല. എമർജൻസി സർട്ടിഫിക്കറ്റ്​ നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.

Tags:    
News Summary - amnesty in Kuwait-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.