സഹകരണ സംഘം കാഷ്യറെ മർദിച്ച കുവൈത്തി അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: സഹകരണ സംഘത്തിലെ വിദേശിയായ കാഷ്യറെ മർദിച്ച സംഭവത്തിൽ കുവൈത്ത്​ പൗരനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കാഷ്യറെ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന്​ ബ്രിഗേഡിയർ വലീദ്​ അൽ ശിഹാബ്​ അന്വേഷണത്തിന്​ ഉത്തരവിട്ടു. വിദേശ തൊഴിലാളിക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ സമൂഹ മാധ്യമങ്ങളിൽ കുവൈത്തികൾ ഉൾപ്പെടെ വ്യാപകമായി പ്രതികരിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു.
 
Tags:    
News Summary - arrust-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.