മു​ഹ​മ്മ​ദ് മു​റാ​ദ്

കു​വൈ​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം

കു​വൈ​ത്ത് സി​റ്റി: പ്ര​കൃ​തി ഫോ​ട്ടോ​ഗ്ര​ഫി​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര ‘ഒ​യാ​സി​സ്’ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ മു​ഹ​മ്മ​ദ് മു​റാ​ദ് ര​ണ്ട് അ​വാ​ർ​ഡു​ക​ൾ നേ​ടി. ഇ​റ്റാ​ലി​യ​ൻ സൊ​സൈ​റ്റി ഫോ​ർ നാ​ചു​റ​ൽ ടൂ​റി​സ​മാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. 25,000 എ​ൻ​ട്രി​ക​ളി​ൽ​നി​ന്ന് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 100 ഫോ​ട്ടോ​ക​ൾ അ​ന്താ​രാ​ഷ്ട്ര ജൂ​റി തി​ര​ഞ്ഞെ​ടു​ത്ത​തി​ൽ​നി​ന്നാ​ണ് അ​വാ​ർ​ഡ് നേ​ടി​യ​വ​യെ പ​രി​ഗ​ണി​ച്ച​ത്. 69 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ അ​വാ​ർ​ഡു​ക​ൾ​ക്കാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

‘ദ ​ഡോ​മി​ന​ർ’ എ​ന്ന ചി​ത്ര​ത്തി​ന് ബേ​ഡ്‌​സ് വി​ഭാ​ഗ​ത്തി​ലും ‘എ​സ്‌​കേ​പ്’ എ​ന്ന ചി​ത്ര​ത്തി​ന് മൃ​ഗ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലെ ‘ഓ​ണ​റ​ബ്ൾ മെ​ൻ​ഷ​ൻ’ അ​വാ​ർ​ഡു​മാ​ണ് മു​റാ​ദി​ന് ല​ഭി​ച്ച​ത്. ഇ​ത് പ്ര​കൃ​തി ഫോ​ട്ടോ​ഗ്ര​ഫി​ക്കു​ള്ള ഓ​സ്ക​റാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത് ത​ന്റെ അ​നു​ഭ​വ​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക​യും ലോ​ക​ത്തി​ലെ പ്ര​കൃ​തി ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യി​ൽ കു​വൈ​ത്തി​ന്റെ സാ​ന്നി​ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി മു​ഹ​മ്മ​ദ് മു​റാ​ദ് പ്ര​തി​ക​രി​ച്ചു. ​പ്ര​കൃ​തി ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ നേ​ര​ത്തേ​യും നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ മു​ഹ​മ്മ​ദ് മു​റാ​ദി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Award for Kuwait Photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.