കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ‘ഭാഷണമാമാങ്കം-2023’ എന്ന പേരിൽ വാർഷിക പ്രസംഗ മത്സരം സംഘടിപ്പിച്ചു. നാലു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ താഴെ പറയുന്നവർ യഥാക്രമം ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി .
അന്താരാഷ്ട്ര പ്രസംഗ മത്സരം: ഷീബ പ്രമുഖ്, സാജു സ്റ്റീഫൻ. നിമിഷ പ്രസംഗ മത്സരം: സാജു സ്റ്റീഫൻ, ഷീബ പ്രമുഖ്, പ്രശാന്ത് കവളങ്ങാട്. മൂല്യനിണയ പ്രസംഗ മത്സരം: പ്രശാന്ത് കവളങ്ങാട്, ഷീബ പ്രമുഖ്, അജോയ് ജേക്കബ് ജോർജ്. ഫലിതപ്രസംഗ മത്സരം: ജോൺ മാത്യു, പ്രശാന്ത് കവളങ്ങാട്, ഷീബ പ്രമുഖ്. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ കുവൈത്തിനെ പ്രതിനിധാനംചെയ്ത് ലോക മലയാളം മാസ്റ്റേഴ്സ് പ്രസംഗ വേദിയിൽ മാറ്റുരയ്ക്കും. ക്ലബ് പ്രസിഡന്റ് ബിജോ പി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോർജ് മേലാടൻ (ഒമാൻ), സലീം പള്ളിയിൽ (സൗദി അറേബ്യ) എന്നിവർ മുഖ്യ വിധികർത്താക്കളായിരുന്നു.
ഫൗസി ലൈജു , രാകേഷ് വിജയകൃഷ്ണൻ, സിബി ജോസഫ്, ഇബ്രഹീം അത്താണിക്കൽ എന്നിവർ മത്സരഅധ്യക്ഷന്മാർ ആയിരുന്നു. ഡിവിഷൻ ഇ ഡയറക്ടർ മറിയം രംഗത്, ഏരിയ 19 ഡയറക്ടർ എൻ.എസ്.സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ ഉപാധ്യക്ഷൻ പ്രമുഖ് ബോസ് നന്ദി പറഞ്ഞു. സുനിൽ തോമസ്, ജിജു രാമൻകുളത്ത്, ശ്രീജ പ്രബീഷ്, മുഹമ്മദ് ഷിറാസ്, ബിനോയ് എം ജോൺ ജോമി സ്റ്റീഫൻ എന്നിവർ മത്സര ഏകോപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.