പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന

മ​ന്ത്രി​സ​ഭ യോ​ഗം

ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിന് അംഗീകാരം

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്ക് കി​രീ​ടാ​വ​കാ​ശി​യു​ടെ​യും മ​ന്ത്രി​സ​ഭ​യു​ടെ​യും അം​ഗീ​കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. രാ​ജ്യ​ത്തി​ന്റെ ഉ​ന്ന​ത താ​ൽ​പ​ര്യ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കാ​നും പൗ​ര​ന്മാ​രു​ടെ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും കൈ​വ​രി​ക്കാ​നു​മാ​ണ് ഇ​തെ​ന്ന് കി​രീ​ടാ​വ​കാ​ശി ഉ​ത്ത​ര​വി​ൽ കു​റി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 107ാം വ​കു​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട് നേ​ര​ത്തേ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം അ​മീ​രി ഉ​ത്ത​ര​വ് അം​ഗീ​ക​രി​ച്ച് കി​രീ​ടാ​വ​കാ​ശി​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ തീ​രു​മാ​നം ല​ഭി​ച്ച​തി​നു പി​റ​കെ​യാ​ണ് കി​രീ​ടാ​വ​കാ​ശി​യു​ടെ പ്ര​തി​ക​ര​ണം.

ബ​യാ​ൻ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. അ​മീ​റി​ന് അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ ക​മാ​ൻ​ഡ​ര്‍ മെ​ഡ​ൽ പ​ദ​വി ല​ഭി​ച്ച​താ​യി അ​റ​ബ് പാ​ർ​ല​മെ​ന്റ് ചെ​യ​ർ​പേ​ഴ്‌​സ​ൻ അ​ദെ​ൽ അ​സോ​മി അ​യ​ച്ച ക​ത്ത് ല​ഭി​ച്ച​താ​യി മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു. ക​മാ​ൻ​ഡ​ർ മെ​ഡ​ൽ പ​ദ​വി ല​ഭി​ച്ച അ​മീ​റി​നെ മ​ന്ത്രി​സ​ഭ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

അ​റ​ബ്, അ​ന്താ​രാ​ഷ്‌​ട്ര മേ​ഖ​ല​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത മ​ന്ത്രി​സ​ഭ സു​ഡാ​നി​ലെ അ​വ​സ്ഥ​ക​ൾ പ്ര​ത്യേ​കം വി​ല​യി​രു​ത്തി. സു​ഡാ​നി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ദു​രി​താ​ശ്വാ​സ​വും വൈ​ദ്യ​സ​ഹാ​യ​വും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

പ്ര​തി​രോ​ധ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി ആ​വ​ശ്യ​മാ​യ സ​ഹാ​യ സാ​മ​ഗ്രി​ക​ൾ വൈ​കാ​തെ സു​ഡാ​നി​ലേ​ക്ക് അ​യ​ക്കും.

Tags:    
News Summary - Cabinet approves order to dissolve National Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.