കാർ വാടക മേഖലയിൽ 60 ശതമാനം ഡിമാൻഡ്​ കുറഞ്ഞു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കാർ ​വാടകക്ക്​ നൽകുന്ന ബിസിനസിൽ 60 ശതമാനം ഡിമാൻഡ്​ കുറഞ്ഞതായി റിപ്പോർട്ട്​. കോവിഡ്​ പ്രതിസന്ധിയാണ്​ മറ്റു വ്യാപാര മേഖലകളെപ്പോലെ ഇൗ ബിസിനസിനെയും ബാധിച്ചത്​. വാഹനങ്ങൾ ദിവസ വാടകക്കും മാസവാടകക്കും നൽകുന്നതിൽ ഇടിവ്​ വന്നിട്ടുണ്ട്​. പല കമ്പനികളും നിലനിൽപ്​ ഭീഷണി നേരിടുന്നു.

ഇത്​ തൊഴിലാളികൾക്കും ജോലിനഷ്​ട ഭീഷണി ഉയർത്തുന്നു. കോവിഡ്​ പ്രതിസന്ധി തുടങ്ങിയ സമയത്തിൽനിന്നാണ്​ 60 ശതമാനം കുറവുണ്ടായത്​. ഇപ്പോൾ വിപണി ക്രമേണ തുറന്നുകൊടുക്കുന്ന ഘട്ടത്തിലാണ്​ രാജ്യം. അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ സ്ഥിതി​ മെച്ചപ്പെടുമെന്നാണ്​ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.