ഇ​റാ​ഖി അ​ധി​നി​വേ​ശ സ്മ​ര​ണ; എം.​ഒ.​എ​ച്ച് ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​ന്റെ സ്മ​ര​ണ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ (എം.​ഒ.​എ​ച്ച്) ര​ക്ത​പ്പ​ക​ർ​ച്ച സേ​വ​ന വ​കു​പ്പ് വാ​ർ​ഷി​ക ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ‘ഒ​രു​മി​ച്ച് എ​ന്നേ​ക്കും, മാ​തൃ​രാ​ജ്യ​ത്തി​ന്റെ മ​തി​ൽ 9’ എ​ന്ന പേ​രി​ൽ വ്യാ​ഴാ​ഴ്ച കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും. ജാ​ബ്രി​യ​യി​ലെ കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ക്യാ​മ്പ​യി​ൻ ന​ട​ക്കും.

33 വ​ർ​ഷം മു​മ്പ് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ് അ​ൽ അ​വാ​ധി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കാ​മ്പ​യി​ൻ. സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്ക്, സൈ​ന്യം, പൊ​ലീ​സ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം കാ​മ്പ​യി​നി​നു​ണ്ട്. ഒ​മ്പ​താം ത​വ​ണ​യാ​ണ് എം.​ഒ.​എ​ച്ച് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Commemorating the Iraqi invasion-MOH to organize blood donation campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.