കുവൈത്ത് സിറ്റി: വയനാട് പ്രകൃതി ദുരന്തത്തിൽ അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും.
അതി തീവ്ര മഴയെ തുടർന്ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും പ്രളയവും സമാനതകളില്ലാത്ത നാശനഷ്ടങ്ങൾ വരുത്തിയിരിക്കുകയാണ്. ദുരന്തത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തു.
സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ സേനകളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ അവസരത്തിൽ അടിയന്തര സഹായമായാണ് 10 ലക്ഷം നൽകുന്നതെന്ന് കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.