കൊറോണ വൈറസ്​ വായുവിലൂടെയും പകരാമെന്ന്​ ശാസ്​ത്ര ഗവേഷണ കേന്ദ്രം

കുവൈത്ത്​ സിറ്റി: കൊറോണ വൈറസ്​ വായുവിലൂടെയും പകരാമെന്ന്​ കുവൈത്ത്​ ശാസ്​ത്ര ഗവേഷണ കേന്ദ്രം നടത്തിയ പഠന റിപ്പോർട്ട്​. ഡോ. അലി അൽ ഹമൂദി​​െൻറ നേതൃത്വത്തിലുള്ള ശാസ്​ത്രജ്​ഞർ നടത്തിയ പഠനത്തിലാണ്​ ഇത്​ ബോധ്യമായതെന്ന്​ ശാസ്​ത്ര ഗവേഷണ കേന്ദ്രം വാർത്താകുറിപ്പിൽ വ്യക്​തമാക്കി. 
ഫീൽഡ്​ സ്​റ്റഡി നടത്തിയും ശൈഖ്​ ജാബിർ ആശുപത്രിയിൽനിന്ന്​ എടുത്ത സാമ്പിൾ വിശകലനം ചെയ്​തുമാണ്​ ഇൗ നിഗമനത്തിലെത്തിയത്​.

രോഗാണുവി​​െൻറ പകർച്ച മനസ്സിലാക്കി പ്രതിരോധം തീർക്കുന്നതിന്​ പഠന ഫലം സഹായിക്കുമെന്ന്​ ഡോ. അലി അൽ ഹമൂദ്​ പറഞ്ഞു. അമേരിക്കയിലെ ഹാർവാർഡ്​ സർവകലാശാലയുമായി സഹകരിച്ചാണ്​ ആധുനിക സാ​േങ്കതികവിദ്യ ഉപയോഗിച്ച്​ സാമ്പിളുകൾ ശേഖരിച്ചത്​.

Tags:    
News Summary - corona virus-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.