കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കോട്ടയം ജില്ല കമ്മിറ്റി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സമസ്ത മേഖലകളിലും അഴിമതി നടമാടുകയാണ്. ജനങ്ങൾക്ക് നാൾക്കുനാൾ ദുരിതം നൽകിക്കൊണ്ട് കൂടുതൽ ഭാരങ്ങൾ അടിച്ചേൽപിക്കുകയാണ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണർത്തി.
ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. സ്വന്തം നിലക്ക് പ്രതിബദ്ധത തെളിയിച്ച നേതാവാണ് ചാണ്ടി ഉമ്മനെന്ന് അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി കോട്ടയം ജില്ല ആക്ടിങ് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡന്റ് അനിൽ തയ്യിൽ, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ജോയി ജോൺ തുരുത്തിക്കര, മേഡക്സ് ഗ്രൂപ് പ്രസിഡന്റ് മുഹമ്മദലി എന്നിവർ സംസാരിച്ചു.
അനൂപ് സോമൻ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജോർജ് പുന്നൂസ് അഞ്ജേരി സ്വാഗതവും ജോർജ് തയ്യിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.