കുവൈത്ത് സിറ്റി: കുവൈത്തിൽ 1702 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,48,262 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1632 പേർ രോഗമുക്തി നേടി.
ഇതുവരെ രോഗമുക്തരായത് 3,27,734 പേരാണ്. പത്തുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1913 ആയി. 14,191 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. രോഗസ്ഥിരീകരണ നിരക്ക് 11.99 ശതമാനമാണ്. 18,615 പേരാണ് ചികിത്സയിൽ കഴിയുന്നത്.
271 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ കേസുകളും മരണ നിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും സമീപ ദിവസങ്ങളിൽ കൂടുതലാണ്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.