ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയൻ
കുവൈത്ത് സിറ്റി: ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയൻ സജ്ജം. കുവൈത്തിെൻറ സംസ്കാരവും പൈതൃകവും വിവിധ മേഖലകളിലെ നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് 5500 ചതുരശ്രമീറ്ററിൽ സജ്ജീകരിച്ച പവലിയൻ. കുവൈത്തിെൻറ െഎക്കണുകളിലൊന്നായ വാട്ടർ ടവർ, ശൈഖ് ജാബിർ കൾച്ചറൽ സെൻറർ എന്നിവയുടെ മാതൃകയിലാണ് രൂപകൽപന. മാനുഷിക സേവനമേഖലകളിലെ കുവൈത്തിെൻറ സംഭാവനകൾ, രാജ്യത്തിലെ നിക്ഷേപാവസരങ്ങൾ, പൈതൃക സ്ഥലങ്ങളും സംഭവങ്ങളും തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഇൻസ്റ്റലേഷനുകൾ അകത്തുണ്ട്. 'പുതിയ കുവൈത്ത്, സുസ്ഥിരതക്ക് പുതിയ അവസരങ്ങൾ' എന്ന തലക്കെട്ടിലാണ് 24 മീറ്റർ ഉയരത്തിലുള്ള പവലിയൻ ഒരുക്കിയത്. ശബ്ദ, ദൃശ്യവിസ്മയങ്ങളുടെ മായികാനുഭവമാണ് പവലിയെൻറ അകത്ത് സന്ദർശകരെ കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഇവൻറായ ദുബൈ എക്സ്പോ ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുന്നത്. 2022 മാർച്ച് 31വരെയാണ് ഇവൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.