കുവൈത്ത് സിറ്റി: മലബാർ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് യൂത്ത് ഇന്ത്യ കുവൈത്ത് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ മലബാർ മേഖലയിൽ പ്രതിസന്ധി ഓരോ വർഷവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടർപഠനത്തിനായി വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ കുട്ടികൾ നെട്ടോട്ടമോടുന്ന കാഴ്ചകളാണ് ഈ ജില്ലയിൽ എല്ലാ വർഷവും കാണുന്നതെന്നും യൂത്ത് ഇന്ത്യ ചൂണ്ടിക്കാട്ടി.
പല ജില്ലകളിലും കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇത്രയും വലിയ അനീതി മലബാർ മേഖലയോട് അനുവർത്തിക്കുന്നത്. എല്ലാ വർഷവും മലബാർ മേഖലയിലെ സീറ്റുകളുടെ അപര്യാപ്തത വിഷയം ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും പരിഹരിക്കാനുള്ള ചുവടുവെപ്പുകളും സ്വീകരിക്കാറില്ല. അതേസമയം നീതിയുക്തമല്ലാത്ത സംവരണനയം മൂലം വിവിധ ജില്ലകളിലായി മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാരുടെ പതിനായിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും യൂത്ത് ഇന്ത്യ സൂചിപ്പിച്ചു. മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും യൂത്ത് ഇന്ത്യ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.