വ്യാജ സർട്ടിഫിക്കറ്റ്​: അധ്യാപികയെ പിരിച്ചുവിട്ടു

കുവൈത്ത്​ സിറ്റി: വ്യാജ സർട്ടിഫിക്കറ്റ്​ സമർപ്പിച്ചെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ കുവൈത്തി അധ്യാപികയെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു. അറബിക്​ അധ്യാപികയാണ്​ വ്യാജ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്​ സമർപ്പിച്ചത്​. കഴിഞ്ഞ ദിവസം ഇൻറർപോളി​​െൻറ സഹായത്തോടെ പിടികൂടി കുവൈത്തിലെത്തിച്ചയാളിൽനിന്നാണ്​ ഇവർ വ്യാജ സർട്ടിഫിക്കറ്റ്​ സ്വന്തമാക്കിയത്​. അയ്​മൻ എന്ന്​ അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തിൽ 600ഒാളം വ്യാജ സർട്ടിഫിക്കറ്റുകളാണ്​ കുവൈത്തിൽ വിതരണം ചെയ്​തത്​. കുവൈത്ത്​ കോടതി 10​ കേസുകളിൽ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയ ഇൗജിപ്​ഷ്യൻ പൗരനാണ്​ പിടിയിലായത്​. എല്ലാ കേസുകളിലുമായി കോടതി ഇയാൾക്ക്​ 63 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. നിരവധി വി.​െഎ.പികളും ഇൗ സംഘത്തിൽനിന്ന്​ വ്യാജ സർട്ടിഫിക്കറ്റ്​ സ്വന്തമാക്കിയെന്നാണ്​ റിപ്പോർട്ട്​.
Tags:    
News Summary - fake certificate-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.