മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ കു​ടും​ബ​ത്തി​ന് ‘ഒ​രു​മ’ ധ​നസ​ഹാ​യ പ​ദ്ധ​തി കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: അ​ടു​ത്തി​ടെ നി​ര്യാ​ത​നാ​യ തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ കു​ടും​ബ​ത്തി​ന് ‘ഒ​രു​മ’ ധ​ന​സ​ഹാ​യം കൈ​മാ​റി. ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്. ശാ​ന്തി ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി അ​ബ്ദു​ൽ ല​ത്തീ​ഫ്, കെ.​ഐ.​ജി ഗ​സ്സാ​ലി യൂ​നി​റ്റ് അം​ഗം സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ക കൈ​മാ​റി​യ​താ​യി ഒ​രു​മ കു​വൈ​ത്ത് അ​റി​യി​ച്ചു.

മു​ഹ​മ്മ​ദ് റാ​ഫി കു​വൈ​ത്ത് ഒ​രു​മ സ​ഹാ​യ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രു​ന്നു. കു​വൈ​ത്തി​​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്ന് ഒ​രു​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ സ​ഹാ​യ ധ​നം ല​ഭി​ക്കും. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം, അർബുദം, കി​ഡ്‌​നി ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക​ൾ​ക്ക് ധ​ന സ​ഹാ​യ​വും ല​ഭി​ക്കും. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് 50,000 ഇ​ന്ത്യ​ൻ രൂ​പ​യും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം, അർബുദം, കി​ഡ്‌​നി ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക​ൾ​ക്ക് 25,000 ഇ​ന്ത്യ​ൻ രൂ​പ​യു​മാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക.

Tags:    
News Summary - Financial Aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.