കുവൈത്ത് സിറ്റി: കുവൈത്ത് അഗ്നിശമനസേന കഴിഞ്ഞ 23 ദിവസത്തിനിടെ 20,000 പേർക്ക് മരുന്ന് എത്തിച്ചുനൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രികൾക്കും പുറംസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ സ്ഥിരം രോഗികൾക്കും ഗുരുതര രോഗമുള്ളവർക്കും മരുന്ന് വീട്ടിലെത്തിച്ചുനൽകുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് അഗ്നിശമന വകുപ്പാണ് ഇൗ ഉത്തരവാദിത്തം ഏറ്റെടുത്തത്. വൈറസ് വ്യാപനം തടയുകയും ആശുപത്രികളിൽ തിരക്ക് ഒഴിവാക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മാത്രമേ ഇപ്പോൾ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുള്ളൂ.
പേര്, സിവിൽ െഎഡി നമ്പർ, ആശുപത്രി/ക്ലിനിക് എന്നിവിടങ്ങളിലെ ഫയൽ നമ്പർ, മൊബൈൽ ഫോൺ നമ്പർ, ആവശ്യമുള്ള മരുന്നുകളുടെ വിവരങ്ങൾ എന്നിവയാണ് വാട്സ്ആപ്പിൽ അയക്കേണ്ടത്. 72 മണിക്കൂറിനകം മരുന്ന് വീട്ടിലെത്തുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ഉറപ്പ്.
അമീരി ആശുപത്രി (50880699), മുബാറക് അൽ കബീർ ആശുപത്രി (50880755), ഫർവാനിയ ആശുപത്രി (50880852), അദാൻ ആശുപത്രി (50880908), ജഹ്റ ആശുപത്രി (50881066), സബാഹ് ആശുപത്രി (97632660), ജാബിർ ആശുപത്രി (96992079), ഇബ്നുസീന ആശുപത്രി (99613948), ചെസ്റ്റ് ആശുപത്രി (99258749), റാസി ആശുപത്രി (97633487), കുവൈത്ത് കാൻസർ കൺട്രോൾ സെൻറർ (96735242), സൈക്യാട്രിക് ആശുപത്രി (97350113), ഫിസിയോ തെറപ്പി ആശുപത്രി (99824037), പ്രസവാശുപത്രി (98559531), അസ്അദ് അൽ ഹമദ് ഡെർമറ്റോളജി സെൻറർ (98514508), സൈൻ ആശുപത്രി (97552031), എൻ.ബി.കെ ആശുപത്രി (96931761), അൽ റാഷിദ് അലർജി ആശുപത്രി (94162470), സബാഹ് അൽ അഹ്മദ് യൂറോളജി സെൻറർ (90952469), പകർച്ചവ്യാധി ആശുപത്രി (96989164), പാലിയേറ്റിവ് കെയർ ആശുപത്രി (94024786), കെ.എഫ്.എച്ച് അഡിക്ഷൻ ട്രീറ്റ്മെൻറ് സെൻറർ (94169363) എന്നിവിടങ്ങളിലാണ് ഇൗ സൗകര്യമുള്ളത്. ജാബിർ അൽ അഹ്മദ് ആംഡ് ഫോഴ്സ് ആശുപത്രിയിൽനിന്ന് അടുത്തയാഴ്ച മുതൽ മരുന്ന് വിതരണം നടത്തുമെന്ന് അഗ്നിശമന വകുപ്പ് മേധാവി ഖാലിദ് മിക്റാദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.