കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു.ജെ.ഇ.ഇ പരീക്ഷ സെൻറർ കുവൈത്തിൽ ആരംഭിക്കുക, ഇന്ത്യക്കാർക്ക് നിയമസഹായത്തിനായി ലീഗൽ ക്ലിനിക് ആരംഭിക്കുക, കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെയിരിക്കുന്നവരുടെ വിഷയത്തിൽ ഇടപെടുക, തടവുകാരുടെ കൈമാറ്റം, ഔട്ട് പാസ് ലഭിച്ചിട്ടും രാജ്യം വിടാൻ സാധിക്കാത്തവർക്കായി വീണ്ടും പൊതുമാപ്പ് തുടങ്ങിയ ആവശ്യങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി.
കുവൈത്തിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ വനിത തടവുകാർക്ക് എംബസി നൽകാറുണ്ടായിരുന്ന ധനസഹായം നിർത്തലാക്കിയതിനെതിരെ ഫോക്ക് നൽകിയ നിവേദനത്തിൽ അടിയന്തരമായി നടപടിയെടുത്തതിന് നന്ദി പറഞ്ഞു. എംബസിയിൽ ഏർപ്പെടുത്തിയ ഭരണ പരിഷ്കാരങ്ങളെ അഭിനന്ദിച്ചു. ഫോക് പ്രസിഡൻറ് ബിജു ആൻറണി, ജനറൽ സെക്രട്ടറി എം.എൻ. സലീം, ട്രഷറർ മഹേഷ് കുമാർ, അഡ്മിൻ സെക്രട്ടറി എം.വി. ശ്രീഷിൻ, മെംബർഷിപ് സെക്രട്ടറി പി. ലിജീഷ്, വനിതവേദി ചെയർപേഴ്സൻ രമ സുധീർ എന്നിവരാണ് സ്ഥാനപതിയെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.