സൂഖ് മുബാറക്കിയയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തുന്നു

സൂ​ഖ് മു​ബാ​റ​ക്കി​യ​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന

കു​വൈ​ത്ത് സി​റ്റി: സൂ​ഖ് മു​ബാ​റ​ക്കി​യ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് മു​ബാ​റ​ക്കി​യ ഇ​ൻ​സ്പെ​ക്ഷ​ൻ സെ​ന്റ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 1,275 കേ​ടാ​യ മു​ട്ട​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

കേ​ടാ​യ ഭ​ക്ഷ​ണ​ത്തി​ന്റെ വി​ൽ​പ​ന, ഭ​ക്ഷ​ണ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ഗു​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ൽ, മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ൽ​ക്ക​ൽ എ​ന്നി​വ സം​ഘം പ​രി​ശോ​ധി​ച്ചു. ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തും റി​പ്പോ​ർ​ട്ട് ചെ​യ്തു. ശു​ചി​ത്വ നി​യ​മ ലം​ഘ​ന​ങ്ങ​ൾ, കാ​ല​ഹ​ര​ണ​പ്പെ​ട്ട ആ​രോ​ഗ്യ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യും ക​ണ്ടെ​ത്തി.

ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ​യും ബി​സി​ന​സ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ​പ്പെ​ടു​ത്തി.

Tags:    
News Summary - Food Safety Department Inspection at Souq Mubarakiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.