ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം അ​ൽ ന​വാ​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സു​പ്രീം ട്രാ​ഫി​ക് കൗ​ൺ​സി​ൽ യോ​ഗം

പൊ​തു​ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് സു​പ്രീം ട്രാ​ഫി​ക് കൗ​ൺ​സി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് സു​പ്രീം ട്രാ​ഫി​ക് കൗ​ൺ​സി​ൽ. ട്രാ​ഫി​ക് കൗ​ൺ​സി​ലി​ന്റെ യോ​ഗ​ത്തി​ൽ ഇ​തി​നാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും വി​ല​യി​രു​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം അ​ൽ ന​വാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്രീം ട്രാ​ഫി​ക് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യും പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ബ്രി​ഗേ​ഡി​യ​ർ സാ​ലിം അ​ൽ അ​ജ്മി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളി​ലെ വെ​ല്ലു​വി​ളി​ക​ളെ​യും പോ​രാ​യ്മ​ക​ളെ​യും കു​റി​ച്ചു​ള്ള ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ദ്ദേ​ഹം വി​വ​രി​ച്ചു. സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും വ്യ​ക്ത​മാ​ക്കി.

ഗ​താ​ഗ​ത മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത നി​ർ​ദേ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം അ​ൽ ന​വാ​ഫ് വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും ഏ​ജ​ൻ​സി​ക​ളി​ലെ​യും അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Supreme Traffic Council aims to improve public transport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.