കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​യ​ർ ഇ​ന്ത്യ സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹം -കെ.​എം.​സി.​സി

കു​വൈ​ത്ത് സി​റ്റി: നി​ര​ന്ത​ര​മാ​യി വി​മാ​നം റ​ദ്ദാ​ക്കു​ക​യും പ​ക​രം സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം.

അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​വു​ന്ന കാ​ഴ്ച​യാ​ണ് ദി​വ​സ​വും. രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രെ​യും മ​ര​ണ​പ്പെ​ട്ട​വ​രെ​യും കാ​ണാ​നും യാ​ത്ര തി​രി​ക്കു​ന്ന​വ​ർ ഒ​ന്നും ര​ണ്ടും ദി​വ​സം എ​യ​ർ​പോ​ർ​ട്ടി​ൽ ത​ങ്ങേ​ണ്ടി വ​രു​ന്ന ഗ​തി​കേ​ടി​ലാ​ണ്. റ​ദ്ദാ​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ മ​റ്റു​വി​മാ​ന​ങ്ങ​ളി​ൽ സം​വി​ധാ​നം ഒ​രു​ക്കാ​നോ അ​ല്ലെ​ങ്കി​ൽ, ആ ​ദി​വ​സ​ത്തെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ റീ​ഫ​ണ്ട് ചെ​യ്യാ​നും ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ്ല​സ് വ​ൺ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​സ്സം​ഗ​ത മ​നോ​ഭാ​വം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ട്രോ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​റ്റ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​സീ​സ് തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹൂ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, എം.​ആ​ർ നാ​സ​ർ, ശാ​ഹു​ൽ ബേ​പ്പൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​മീ​ർ തി​ക്കോ​ടി, ടി.​വി. സാ​ദി​ഖ് എ​ന്നി​വ​ർ സെ​ക്യൂ​രി​റ്റി സ്‌​കീം, മെം​ബ​ർ​ഷി​പ് ക്യാ​മ്പ​യി​ൻ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.

സെ​ക്ര​ട്ട​റി സു​ഹൈ​ൽ നൂ​റാം​തോ​ട്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ലി അ​ക്ബ​ർ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ടി.​വി. ല​ത്തീ​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ അ​ത്തോ​ളി സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്റ് അ​ലി അ​ക്ബ​ർ ക​റു​ത്തേ​ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Protest against Air India's approach- KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.