കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരെ വിദേശ രാജ്യങ്ങളിൽ ചികിത്സക്കയക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് അടിസ്ഥാനം.
വിദേശത്തെ ആശുപത്രികളിൽ നേരത്തേ നടത്തിയ ചികിത്സയുടെ ഭാഗമായി കുടിശ്ശികയുണ്ട്. നിലവിൽ കുവൈത്തികൾ ചികിത്സയിൽ കഴിയുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, തായ്ലൻഡ്, യു.എ.ഇ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് കുടിശ്ശികയുള്ളത്. ആരോഗ്യ മന്ത്രാലയത്തിന് ധനമന്ത്രാലയത്തിൽനിന്ന് ആവശ്യത്തിന് സാമ്പത്തിക സഹായം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കോവിഡ് പ്രതിസന്ധിയിൽ കുവൈത്തിെൻറ മുഖ്യവരുമാനമായ പെട്രോളിയം വില കൂപ്പുകുത്തിയത് ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും കോവിഡ് കാല ദുരിതാശ്വാസത്തിനും ക്വാറൻറീനുമായി വൻതുക ചെലവാകുകയും ചെയ്തു. ഒട്ടുമിക്ക അസുഖങ്ങൾക്കും ശൈഖ് ജാബിർ ആശുപത്രി ഉൾപ്പെടെ കുവൈത്തിലെ ആതുരാലയങ്ങളിൽ ഇപ്പോൾ ചികിത്സ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.