ഫ്രൈഡേ മാർക്കറ്റ്​ പെരുന്നാളിന്​ ശേഷം വീണ്ടും തുറക്കും

കുവൈത്ത്​ സിറ്റി: തിരക്കേറുകയും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്​തതോടെ അടച്ച ഫ്രൈഡേ മാർക്കറ്റ്​ പെരുന്നാളിന്​ ശേഷം വീണ്ടും തുറക്കാൻ മാർക്കറ്റ്​ അഡ്​മിനിസ്​ട്രേഷൻ തീരുമാനിച്ചു. സ്​റ്റാളുകളും ഇറക്കുമതി ചെയ്​ത മുഴുവൻ ഉൽപന്നങ്ങളും അണുമുക്​തമാക്കാനും വിൽപനക്കാർ ഒരുവിധ രോഗലക്ഷണവും ഇല്ലാത്തവരാണെന്ന്​ ഉറപ്പാക്കാനും കുവൈത്ത്​ മുനിസിപ്പാലിറ്റി ഫ്രൈഡേ മാർക്കറ്റ്​ അധികൃതർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. മാർക്കറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പൊലീസി​​െൻറ സഹായമുണ്ടാവും. 37.5 ഡിഗ്രിക്ക്​ മുകളിൽ താപനിലയുള്ളവരെയും മാസ്​കും കൈയുറയും ധരിക്കാത്തവരെയും അകത്തേക്ക്​ കടത്തിവിടില്ല. മാർച്ചിൽ അടച്ച ഫ്രൈഡേ മാർക്കറ്റ്​ ജൂലൈ 10ന്​ വീണ്ടും തുറന്നെങ്കിലും തിരക്കേറുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്​തതോടെ വീണ്ടും അടക്കുകയായിരുന്നു. 

കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയായ സൂഖ് അൽ ജുമുഅ (ഫ്രൈഡേ മാർക്കറ്റ്​) സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ വൻ തള്ളിക്കയറ്റമാണ്​ ഉണ്ടായത്​. സാമൂഹിക അകലം പാലിക്കപ്പെടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുകയായിരുന്നു. പ്രവേശനകവാടത്തിന്​ പുറത്തും തിരക്ക്​ അനുഭവപ്പെട്ടു. ആളുകൾ ഗേറ്റ്​ ചാടിക്കടക്കുന്നത്​ ഉൾപ്പെടെ സംഭവങ്ങൾ ഉണ്ടായതോടെ ഉച്ചക്ക്​ മുമ്പുതന്നെ അധികൃതർ മാർക്കറ്റ്​ അടക്കാൻ തീരുമാനിക്കുകയായിരുന്നു. നാട്ടുചന്തകളെ ഓര്‍മിപ്പിക്കുന്ന ഇൗ തുറന്ന വിപണി മൊട്ടുസൂചി മുതല്‍ വ്യായാമ ഉപകരണങ്ങൾ വരെ മിക്കവാറും സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതാണ്​. അതുകൊണ്ടുതന്നെ സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ്​ കൂടുതലായി എത്താറുള്ളത്​.

Tags:    
News Summary - friday market-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.