കുവൈത്ത് സിറ്റി: ഇൗ മാസം സൗദിയിൽ നടക്കുന്ന 42ാമത് ജി.സി.സി ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശിയും ഉപ അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നയിച്ചേക്കും. ആരോഗ്യ കാരണങ്ങളാൽ അമീറിന് പെങ്കടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്.സൽമാൻ രാജാവ് അയച്ച ഉച്ചകോടിയുടെ ക്ഷണക്കത്തുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആലു സഉൗദ് ഞായറാഴ്ച കുവൈത്ത് സന്ദർശിച്ചു.അമീറിനെ അഭിസംബോധന ചെയ്തുള്ള കത്ത് കിരീടാവകാശി സ്വീകരിച്ചു.അമീരി ദിവാൻ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ അണ്ടർസെക്രട്ടറി അഹ്മദ് ഫഹദ് അൽ ഫഹദ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.കുവൈത്ത് അമീറിെൻറ ഭരണഘടനപരമായ അധികാരം അമീരി ഉത്തരവ് പ്രകാരം താൽക്കാലികമായി ഉപ അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഏൽപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.