ജി.സി.സി വിൻറർ ഗെയിംസ് സംഘാടക സമിതി യോഗം ഒാൺലൈനായി നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: ജി.സി.സി വിൻറർ ഗെയിംസിന് ഇത്തവണ കുവൈത്ത് ആതിഥേയത്വം വഹിക്കും. കഴിഞ്ഞദിവസം ഒാൺലൈനായി ചേർന്ന ജി.സി.സി വിൻറർ ഗെയിംസ് സംഘാടക സമിതി യോഗം കുവൈത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു. നാലുവർഷത്തിനിടെ രണ്ടാം തവണയാണ് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നത്. കുവൈത്ത് വിൻറർ സ്പോർട്സ് ക്ലബ് പ്രസിഡൻറ് ഫുഹൈദ് അൽ അജ്മിയുടെ നേതൃത്വത്തിൽ പ്രാഥമിക ഒരുക്കം ആരംഭിച്ചു.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഗെയിംസിെൻറ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. മിക്കവാറും ഡിസംബറിലാവും നടക്കുക. കുവൈത്തിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച കായിക പരിപാടികൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കായികതാരങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കായിക മത്സരങ്ങൾ ആരംഭിച്ചിട്ടില്ല. കായിക പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ഹെൽത്ത് പ്രോേട്ടാകോൾ നിശ്ചയിച്ചിട്ടുണ്ട്. സ്വഭാവം അനുസരിച്ച് ഒാരോ കളികൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് പരിശീലനത്തിന് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.