കുവൈത്ത് സിറ്റി: രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഈ മാസം 17ന് അവസാനിക്കും. ഒഴാഴ്ച ബാക്കിയുണ്ടെങ്കിലും ഇതിനിടയിൽ ബലിപെരുന്നാൾ വരുന്നതിനാൽ നടപടികൾ തസ്സപ്പെടാൻ സാധ്യതയുണ്ട്. 16നാണ് കുവൈത്തിൽ ബലിപെരുന്നാൾ. വെള്ളിയാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ സ്ഥാപനങ്ങൾ അവധി ആയിരിക്കും. അതിനാൽ വെള്ളിയാഴ്ചക്ക് മുമ്പ് പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇതിനിടെ 35,000 പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാർച്ച് 17നാണ് രാജ്യത്ത് മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് താമസിക്കുന്ന താമസ നിയമലംഘകർക്ക് ഈ സമയത്ത് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴയടച്ച് താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്. ഇവർക്ക് പിന്നീട് മറ്റൊരു വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരാനും കഴിയും.
ഇതിനായി സാധുതയുള്ള രേഖകൾ കൈവശമുള്ളവർ നേരിട്ട് റസിഡന്‍സ് വകുപ്പിനെ സമീപിച്ച് നടപടികള്‍ പൂർത്തിയാക്കണം. രേഖകൾ ഇല്ലാത്തവർ അതതു രാജ്യത്തെ എംബസികളിൽനിന്ന് ഔട്ട്പാസ് ശേഖരിച്ച് റസിഡന്‍സ് വകുപ്പിൽ എത്തണം. പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താനും പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവർക്കും കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.