മു​ത്ത​ച്ഛ​ന്​ ക​ത്തെ​ഴു​തൂ, സ​മ്മാ​ന​ങ്ങ​ൾ നേ​ടൂ

കുവൈത്ത് സിറ്റി: അകലെ ഇൗ മരുഭൂവിൽ കഴിയുേമ്പാൾ നാട്ടിലെ ഒാർമകൾ നിങ്ങളെ മാടിവിളിക്കാറില്ലേ. നാട്ടുമാഞ്ചോട്ടിൽ കൂട്ടുകാർക്കൊപ്പം കളിച്ച് കൊതിതീർന്നിട്ടുണ്ടാവില്ല പലർക്കും. മുത്തച്ഛനും മുത്തശ്ശിയും പറഞ്ഞുതന്ന കഥകളുടെ ബാക്കി കേൾക്കാൻ തോന്നുന്നുണ്ടോ. അവരുടെ കൈപിടിച്ച് നടന്ന കുട്ടിക്കാലം എത്ര മധുരിതമായിരുന്നു. 

ഒാർമകൾക്കെന്തു സുഗന്ധമെന്ന് കവി പാടിയത് എത്ര ശരിയാണ്. കണ്ണെത്താ ദുരത്ത് നിങ്ങളെ കൺപാർത്ത് കഴിയുന്ന മുത്തച്ഛന് സ്നേഹത്തിൽ ചാലിച്ച് ഒരു കത്തെഴുതൂ. ഒാർമകളുടെ സുഗന്ധം അതിൽ നിറഞ്ഞൊഴുകെട്ട. പാടവരമ്പത്ത് പരൽമീനുകൾക്കൊപ്പം കളിച്ചതും കുറുമ്പ് കാട്ടിയതും എല്ലാം ഒാർത്തെഴുതൂ, നല്ല തെളിമലയാളത്തിൽ. ഇവിടത്തെ വിശേഷങ്ങളും മുത്തച്ഛന് പറഞ്ഞുകൊടുക്കൂ.

മധുരമെൻ മലയാളം പ്രചാരണകാലത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം ‘മുത്തച്ഛന് കത്തെഴുതൂ’ എന്ന മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടു വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ഇതിൽ പെങ്കടുക്കാൻ കഴിയുക. മലയാളത്തിൽ മാത്രമേ എഴുതാവൂ. ഏറ്റവും നല്ല ഏതാനും കത്തുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. എല്ലാവരും ഒരേ വിഷയത്തിലാണ് എഴുതേണ്ടതെങ്കിലും വിവിധ പ്രായക്കാരെ പ്രത്യേകമായി പരിഗണിച്ച് വെവ്വേറെ സമ്മാനങ്ങൾ നൽകും. ഒന്നും രണ്ടും സ്ഥാനം നേടുന്ന കത്തുകൾ ഗൾഫ് മാധ്യമത്തി​െൻറ ‘ചെപ്പ്’ പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. മുത്തച്ഛൻ ജീവിച്ചിരിപ്പില്ലെങ്കിലും ജീവിച്ചിരിക്കുന്ന മുത്തച്ഛന് എന്നു സങ്കൽപിച്ച് വേണം എഴുതാൻ. mnmkw2017@gmail.com എന്ന മെയിലിലേക്കാണ് കത്തുകൾ അയക്കേണ്ടത്. 

പേര്, പഠിക്കുന്ന ക്ലാസ്, സ്കൂൾ, സിവിൽ െഎഡി നമ്പർ, കുവൈത്തിലെ വിലാസം എന്നിവ വ്യക്തമായി എഴുതണം. മെയിൽ അയക്കുേമ്പാൾ ‘ഗൾഫ് മാധ്യമം’ നിശ്ചയിക്കുന്ന വിദഗ്ധ സമിതിയാണ് ഏറ്റവും നല്ല കത്ത് തെരഞ്ഞെടുക്കുക. പേപ്പറിൽ കൈകൊണ്ട് എഴുതി സ്കാൻ ചെയ്ത് അയക്കുകയോ മലയാളം യൂനികോഡ് ഫോണ്ടിൽ ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യാം. ഏപ്രിൽ 15ന് മുമ്പ് ലഭിക്കണം.

Tags:    
News Summary - gulfmadhyamam maduramenmalayalm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.