കു​വൈ​ത്തി​ൽ കൊ​ടും ചൂ​ട്​: ഞാ​യ​റാ​ഴ്​​ച കൂ​ടി​യ താ​പ​നി​ല​ 52.4 ഡി​ഗ്രി

കു​വൈ​ത്ത്​ സി​റ്റി: ആ​ഗ​സ്​​റ്റി​ലേ​ക്ക്​​ ക​ട​ന്ന​പ്പോ​ൾ കു​വൈ​ത്ത്​ ക​ടു​ത്ത വേ​ന​ലി​ൽ ഉ​രു​കു​ന്നു. ഞാ​യ​റാ​ഴ്​​ച ലോ​ക​ത്തി​ലെ​ത​ന്നെ 15 ചൂ​ട്​ കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​​ട്ടെ​ണ്ണം കു​വൈ​ത്തി​ലാ​യി​രു​ന്നു. ഇ​റാ​ഖ്, സൗ​ദി, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റ്​ സ്ഥ​ല​ങ്ങ​ൾ. ഇ​തി​ൽ​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട്​ കു​വൈ​ത്തി​ലെ സു​ലൈ​ബി​യ​യി​ലാ​യി​രു​ന്നു. സു​ലൈ​ബി​യ​യി​ൽ ഞാ​യ​റാ​ഴ്​​ച കൂ​ടി​യ താ​പ​നി​ല 52.4 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​ഹ്​​റ (52.2), കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം (52), അ​ബ്​​ദ​ലി (51.8), മി​ത്​​രി​ബ (51.8), സു​ബ്ബി​യ (51.5), അ​ബ്​​റാ​ഖ്​ മ​സ്​​റ (50.9) എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടൊ​പ്പം റു​തൂ​ബ​യും (നി​ർ​ജ​ലീ​ക​ര​ണം) അ​നു​ഭ​വ​പ്പെ​ട്ടു. സൂ​ര്യാ​ത​പം നേ​രി​ട്ടേ​ൽ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ വെ​ള്ള​വും ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള പാ​നീ​യ​ങ്ങ​ളും ധാ​രാ​ള​മാ​യി കു​ടി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ്​ ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്​. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​ല​യി​ട​ത്താ​യി നേ​രി​യ സൂ​ര്യാ​ത​പം ഏ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 

ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് 31 വ​രെ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ പു​റ​ത്ത് ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​രി​ട്ട് സൂ​ര്യ​താ​പം ഏ​ൽ​ക്കു​ന്ന​തു​വ​ഴി​യു​ള്ള ക്ഷീ​ണ​വും മ​റ്റു അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​ണി​ത്. വി​ല​ക്കു​ള്ള സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബ​സ​റ (ഇ​റാ​ഖ്), അ​ബ​ദാ​ൻ (ഇ​റാ​ൻ), ബ​സ​റ ഹു​സ​ൻ (ഇ​റാ​ഖ്), അ​ഹ്​​വാ​സ്​ (ഇ​റാ​ൻ), അ​ലി അ​ൽ ഗ​ർ​ബി (ഇ​റാ​ഖ്), ദി​വാ​നി​യ (ഇ​റാ​ഖ്), അ​ൽ ഖ​യ്​​സു​മ (സൗ​ദി) എ​ന്നി​വ​യാ​ണ്​ ചൂ​ട്​ കൂ​ടി​യ 15 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.