വെള്ളിയാഴ്​ച വിശ്വാസികൾക്കായി തുറന്നുകൊടുത്ത കുവൈത്ത്​ സിറ്റിയിലെ ഹോളി ​ഫാമിലി കത്തീഡ്രൽ

ഹോളി ഫാമിലി കത്തീഡ്രൽ അഞ്ചുമാസത്തിനുശേഷം തുറന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ സിറ്റിയിലെ ഹോളി ​ഫാമിലി കത്തീഡ്രൽ അഞ്ചുമാസത്തിനുശേഷം ക്രൈസ്​തവ വിശ്വാസികൾക്കായി തുറന്നുകൊടുത്തു. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായാണ്​ ചർച്ച്​ അടച്ചത്​. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്​ നിയ​ന്ത്രിതമായി ചുരുങ്ങിയ ആളുകൾക്ക്​ മാത്രമാണ്​ ​പ്രവേശനം അനുവദിക്കുന്നത്​.

മാസ്​കും കൈയുറയും നിർബന്ധമാണ്​. സാമൂഹിക അകലം പാലിച്ചിരിക്കണം. വിശ്വാസികൾക്ക്​ കുർബാനയിൽ പ​െങ്കടുക്കണമെങ്കിൽ www.avona.org എന്ന വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. ഒാരോ കുർബാനയിലും നിശ്ചിത എണ്ണം ആളുകളെ മാത്രം പ​െങ്കടുപ്പിക്കാനാണ്​ രജിസ്​ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.