ഇന്ത്യൻ ഇസ്​ലാഹി സെൻറർ കുട്ടികൾക്കായി ഒാൺലൈനായി സംഘടിപ്പിച്ച ഈദാഘോഷം

ഐ.ഐ.സി കുട്ടികളുടെ ഈദാഘോഷം

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്​ലാഹി സെൻറർ പെരുന്നാൾ ആഘോഷ ഭാഗമായി കുട്ടികൾക്കായി പ്രത്യേക സൂം പരിപാടി സംഘടിപ്പിച്ചു. കഥ, വര, പാട്ട് എന്നിവ കോർത്തിണക്കി ഷാനവാസ് പരവന്നൂർ, മുഖ്താർ ഉതരംപൊയിൽ എന്നിവർ നടത്തിയ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി.

മിഷാൽ നിലമ്പൂർ ഗാനമാലപിച്ചു. 10 വയസ്സിന് താഴെയുള്ളവർക്കാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്​ലാഹി മദ്​റസകളിലെ കുട്ടികളുടെയും വിവിധ ജി.സി.സികളിൽനിന്ന്​ നാട്ടിൽനിന്ന്​ തെരഞ്ഞെടുത്ത കുട്ടികളുടെ പാട്ടും പരിപാടിക്ക് മിഴിവേകി. മുർഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു. ഇർഷാദ് പന്താവൂർ സ്വാഗതവും റഫീഖ് വണ്ടൂർ നന്ദിയും പറഞ്ഞു. ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി, ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, സിദ്ദീഖ് മദനി, യൂനുസ് സലീം, ഷരീഫ് മണ്ണാർക്കാട്, അഷ്റഫ്​ മേപ്പയൂർ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.