സ​ർ​ക്കാ​ർ ഒ​ഫി​സു​ക​ളി​ൽ ജോ​ലി സ​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലിസ​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ. ഇ​തി​ന്റെ ഭാ​ഗ​മാ​യി സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​കൂ​ട്ടി. സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ ബ്യൂ​റോ മേ​ധാ​വി ഡോ.​ഇ​സാം അ​ൽ റു​ബ​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നീ​ട്ടു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ യോ​ഗം വി​ല​യി​രു​ത്തി. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ സേ​വ​ന സ​മ​യം വ​ർ​ധി​പ്പി​ക്ക​ൽ, സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​ര​വും പ്ര​വേ​ശ​ന​ക്ഷ​മ​ത​യും കൂ​ട്ട​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​ണ് മാ​റ്റം. അ​ധി​ക സ​മ​യ​ങ്ങ​ളി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​നും സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സി​വി​ൽ സ​ർ​വി​സ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്നു.

Tags:    
News Summary - Increase in working hours in government offices is in consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.