കെ.​ടി.​എം.​സി.​സി ‘ടാ​ലെ​ന്‍റ് ടെ​സ്റ്റ്’ 15ന്

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം.​സി.​സി) ടാ​ലെ​ന്‍റ് ടെ​സ്റ്റ് സെ​പ്റ്റം​ബ​ർ 15ന് ​ന​ട​ക്കും. എ​ൻ.​ഈ.​സി.​കെ അ​ങ്ക​ണ​ത്തി​ൽ വി​വി​ധ വേ​ദി​ക​ളി​ലാ​യി രാ​വി​ലെ എ​ട്ടി​ന് മ​ത്സ​രം ആ​രം​ഭി​ക്കും. 30 സ​ഭ​ക​ളി​ൽ​നി​ന്നാ​യി 500ൽ ​പ​രം മ​ത്സ​രാ​ർ​ത്ഥി​ക​ൾ മാ​റ്റു​ര​ക്കും. സം​ഗീ​തം, സ​മൂ​ഹ​ഗാ​നം, പ്ര​സം​ഗം, ചെ​റു​ക​ഥ, വാ​ദ്യോ​പ​ക​ര​ണം, ഉ​പ​ന്യാ​സം, ക്വി​സ്, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്രാ​ഫി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ഉ​ണ്ടാ​കും.

പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി മൂ​ന്ന് ഗ്രൂ​പ്പു​ക​ളി​ലാ​കും മ​ത്സ​രം. എ​ൻ.​ഈ.​സി.​കെ ചെ​യ​ർ​മാ​ൻ റ​വ.​ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ത്മീ​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

ടാ​ലെ​ന്‍റ് ടെ​സ്റ്റി​ന്റെ വി​ജ​യ​ത്തി​നാ​യി അ​ജോ​ഷ് മാ​ത്യു (ജ​ന.​ക​ൺ), ഷി​ബു വി.​സാം (കോ​ർ​ഡി​നേ​റ്റ​ർ), വിനോദ് കു​ര്യ​ൻ(​പ്ര​സി), ഷി​ജോ തോ​മ​സ് (സെ​ക്ര), ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ (ട്ര​ഷ), ജെ​റാ​ൾ​ഡ് ജോ​സ​ഫ് (ജോ.​സെ​ക്ര ), റോ​യ് കെ.​യോ​ഹ​ന്നാ​ൻ (എ​ൻ.​ഈ.​സി.​കെ സെ​ക്ര​ട്ട​റി),സ​ജു വാ​ഴ​യി​ൽ തോ​മ​സ്, ദീ​പ​ക് ഫി​ലി​പ്പ് തോ​മ​സ്, റെ​ജു ഡാ​നി​യേ​ൽ ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 100 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്ക്ക​രി​ച്ചു.

Tags:    
News Summary - KTMCC Talent Test on 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.