അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​യി ‘ഒ​രു​മ’

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) കു​വൈ​ത്ത് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’​യി​ൽ അം​ഗം ആ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട നാ​ലു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ ധ​നം കൈ​മാ​റി.

എ​ട​ക്കു​ളം സ്വ​ദേ​ശി അ​സീ​സ് പ​റ​മ്പി​ൽ, അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ, തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്‌​മാ​ൻ, വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി​നി അം​ബി​ക വി​ജ​യ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യ ധ​നം കൈ​മാ​റി​യ​ത്.

കോ​ഴി​ക്കോ​ട് എ​ട​ക്കു​ളം സ്വ​ദേ​ശി അ​സീ​സ് പ​റ​മ്പി​ൽ പേ​രി​ലു​ള്ള ര​ണ്ട് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ജ​മാ​അ​​െത്ത ഇ​സ്‌​ലാ​മി കൊ​യി​ലാ​ണ്ടി ഹ​ൽ​ഖ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ൽ അ​സീ​സ്, നൗ​ഫ​ൽ കൊ​യി​ലാ​ണ്ടി, മ​നാ​ഫ് കാ​പ്പാ​ട്, പി.​പി.​ന​ജീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​താ​യി ഒ​രു​മ കു​വൈ​ത്ത് അ​റി​യി​ച്ചു.

മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ പേ​രി​ലു​ള്ള മൂ​ന്ന് ല​ക്ഷം രൂ​പ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി തി​രൂ​ർ​ക്കാ​ട് ഏ​രി​യ പ്ര​സി​ഡ​ന്റ് ഉ​മ്മ​ർ മാ​സ്റ്റ​ർ, വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ഖാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം, അ​ബ്ദു​ൽ ഖാ​ദ​ർ, അ​ഷ്‌​റ​ഫ്‌, എ​ൻ.​പി. മു​നീ​ർ, സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ൽ കൈ​മാ​റി.

കാ​സ​ർ​കോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്‌​മാ​ന്റെ കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ​യും, പ​ത്ത​നം​ത്തി​ട്ട വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി​നി അം​ബി​ക വി​ജ​യ​ന്റെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും സ​ഹാ​യ ധ​നം ട്ര​ഷ​റ​ർ അ​ൽ​ത്താ​ഫ്, ആ​സാ​ദ് എ​സ്‌.​എ.​പി, അ​ൻ​വ​ർ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.

എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്ന് ഒ​രു​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ സ​ഹാ​യ ധ​നം ല​ഭി​ക്കും.

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ, ആ​ൻ​ജി​യോ പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം, കാ​ൻ​സ​ർ, കി​ഡ്നി ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക​ൾ​ക്ക് ധ​ന സ​ഹാ​യ​വും ല​ഭി​ക്കും. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് 50,000 ഇ​ന്ത്യ​ൻ രൂ​പ​യും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം, കാ​ൻ​സ​ർ, കി​ഡ്നി ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക​ൾ​ക്ക് 25,000 ഇ​ന്ത്യ​ൻ രൂ​പ​യു​മാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക. വ​ർ​ഷ​വും ഡി​സം​ബ​റി​ലാ​ണ് ഒ​രു​മ അം​ഗ​ത്വ കാ​മ്പ​യി​ൻ ന​ട​ക്കു​ക.

Tags:    
News Summary - Oruma with support to the family members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.