കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ കുവൈത്ത് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ സംയുക്തമായി പരിശോധന കാമ്പയിൻ നടത്തി. ആകെ 274 നിയമലംഘനം രേഖപ്പെടുത്തി. ഇതിൽ 80 എണ്ണം ഗതാഗതവുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടു പിടികിട്ടാപുള്ളികളെയും ഒരു വാഹനമോഷ്ടാവിനെയും പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അലക്ഷ്യമായി നിർത്തിയിട്ട 12 വാഹനങ്ങളിൽ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കർ പതിച്ചു. 14 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വൈദ്യുതി മന്ത്രാലയം 33 ഗാരേജുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും 12 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. താമസകാര്യ വകുപ്പ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.