കുവൈത്ത് സിറ്റി: ജഹ്റയിലെ സ്വർണക്കടകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഏഴു നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് വാണിജ്യ നിയന്ത്രണ വകുപ്പിന്റെയും പ്രഷ്യസ് മെറ്റൽസ് വകുപ്പിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കൾക്ക് വിനിമയവുമായി ബന്ധപ്പെട്ടവ പ്രദർശിപ്പിക്കാത്തതിനെ തുടർന്നാണ് ചില കടകൾക്ക് നോട്ടീസ് നൽകിയത്.
അതിനിടെ, കുവൈത്ത് സിറ്റിയില്‍ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ശുചിത്വ ലംഘനം അടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്ഥാപനങ്ങളില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.