????????? ???????????? ???????????????? ???????? ?????????????????? ???????????

െഎസൊലേഷൻ നീക്കി; ഫർവാനിയയിൽ പലയിടത്തും മുൾവേലി മാറ്റിയില്ല

സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ പിന്നീട്​ നിയന്ത്രണം ഏർപ്പെടുത്താനാണ്​ തടസ്സങ്ങൾ പൂർണമായി നീക്കാത്തതെന്നാണ്​ സൂചന​
കുവൈത്ത്​ സിറ്റി: രണ്ടരമാസമായി തുടരുന്ന ​െഎസൊലേഷൻ നീക്കിയെങ്കിലും ഫർവാനിയയെ പുറംപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പല പ്രധാന വഴികളിലും മുൾവേലികളും ബാരിക്കേഡുകളും മാറ്റിയില്ല. ഫർവാനിയയെ ഖൈത്തനുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ ഇപ്പോഴും ഇരുമ്പ്​ മുൾവേലിയുണ്ട്​. ആളുകൾ ഇത്​ ചെറുതായി നീക്കി കഷ്​ടപ്പെട്ട്​ നടന്നുപോവുന്നുണ്ട്​. 

മറ്റു ചില പ്രധാന റോഡുകളിലും ബാരിക്കേഡുകൾ പൂർണമായി നീക്കിയിട്ടില്ല. ബാരിക്കേഡ്​ ഒരു വശത്തേക്ക്​ നീക്കിയതിനാൽ​ ഗതാഗതമുണ്ട്​. 
വരും ദിവസങ്ങളിലെ കോവിഡ്​ വ്യാപന സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ പിന്നീട്​ നിയന്ത്രണം ഏർപ്പെടുത്താനാണ്​ തടസ്സങ്ങൾ പൂർണമായി നീക്കാത്തതെന്നാണ്​ സൂചന​. ജലീബ്​ അൽ ശുയൂഖിലും ചില സ്ഥലങ്ങളിൽ ഇപ്പോഴും ഭാഗികമായി ബാരിക്കേഡുകളുണ്ട്​. ​െഎസൊലേഷൻ പൂർണമായും നീക്കിയതോടെ രാജ്യത്ത്​ ജനജീവിതം സാധാരണ നിലയിലായി​. 50 ശതമാനം ശേഷിയിൽ ആണ്​ ഒാഫിസുകൾ പ്രവർത്തിക്കാൻ അനുമതിയെങ്കിലും പലയിടത്തും ഇതിലേറെ പ്രവർത്തിക്കുന്നു. 

Tags:    
News Summary - isolation-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.