ക​ല കു​വൈ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

കു​വൈ​ത്ത്‌ സി​റ്റി: വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ക​ല കു​വൈ​ത്ത് പ​ത്തു​ല​ക്ഷം രൂ​പ കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി പ​ത്തു​ല​ക്ഷം രൂ​പ ‌ കൈ​മാ​റി​യ​ത്.

കോ​ഴി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല കു​വൈ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി സൈ​ജേ​ഷ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​വി. ശ​ര​ത് എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് തു​ക കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ്, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ടു​ള്ള കാ​മ്പ​യി​നോ​ട് പ്ര​വാ​സി സ​മൂ​ഹം അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​ന​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്‌.

വ​യ​നാ​ട്ടി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Kala Kuwait handed over ten lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.