കുവൈത്ത് സിറ്റി: വയനാട് ഉരുൾ ദുരന്തത്തിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു. സംഭവത്തിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അമീർ അനുശോചന സന്ദേശം അയച്ചു.
മരണത്തിൽ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തി അമീർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സന്ദേശത്തിൽ ആശംസിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനം വിജയിക്കട്ടെയെന്നും അമീർ ആശംസിച്ചു. പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ മറികടക്കാൻ ഇന്ത്യക്ക് കഴിയട്ടെ എന്നും അമീർ പ്രാർഥിച്ചു.
ഉരുൾ ദുരന്തത്തിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കിരീടാവകാശി അനുശോചന സന്ദേശവും അയച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരെ വേഗത്തിൽ കണ്ടെത്തട്ടെയെന്നും കിരീടാവകാശി സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും ദുരന്തത്തിൽ അനുശോചിച്ച് ദ്രൗപദി മുർമുവിന് സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.