യ​മ​നി​ലെ വി​ക​സ​ന സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ടു​ന്നു

യ​മ​ന് സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി

കു​വൈ​ത്ത് സി​റ്റി: യ​മ​ന് സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). ‘കു​വൈ​ത്ത് ബൈ ​യു​വ​ർ സൈ​ഡ്’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി യ​മ​നി​ന്റെ കി​ഴ​ക്ക് അ​ൽ മ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ ഗാ​നി​മ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സാ​ഗ​ർ കോം​പ്ല​ക്‌​സ് പ​ദ്ധ​തി​ക്ക് കെ.​ആ​ർ.​സി.​എ​സ് ത​റ​ക്ക​ല്ലി​ട്ടു. 13 ക്ലാ​സ് മു​റി​ക​ളു​ള്ള സ്‌​കൂ​ൾ, ര​ണ്ട് നി​ല​ക​ളു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്രം, പ​ള്ളി എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പ​ദ്ധ​തി.

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി ഒ​രു വി​ക​സ​ന കേ​ന്ദ്ര​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.അ​ൽ മ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​വാ​ദ് ഖു​വൈ​സ​റ​നും പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ത​റ​ക്ക​ല്ലി​ട്ട​തെ​ന്ന് കെ.​ആ​ർ.​സി.​എ​സ് അ​റി​യി​ച്ചു.

യ​മ​നി​ലെ വി​ക​സ​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന കെ.​ആ​ർ.​സി.​എ​സി​നെ ഖു​വൈ​സ​റാ​ൻ അ​ഭി​ന​ന്ദി​ച്ചു. തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്ക് കു​വൈ​ത്ത് അ​മീ​റി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. യ​മ​നി​നു​ള്ള കു​വൈ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി.

Tags:    
News Summary - Kuwait Red Crescent Society with Aids to yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.