ശ​ര​ത് ച​ന്ദ്ര​ൻ

ക​ല കു​വൈ​ത്ത് ട്ര​സ്റ്റ് പു​ര​സ്‌​കാ​രം ശ​ര​ത് ച​ന്ദ്ര​ന്

കു​വൈ​ത്ത് സി​റ്റി: ക​ല (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ) കു​വൈ​ത്തി​ന്റെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ല ട്ര​സ്റ്റ് പു​ര​സ്‌​കാ​ര​ത്തി​ന് കൈ​ര​ളി ന്യൂ​സ്‌ എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ ശ​ര​ത് ച​ന്ദ്ര​ൻ അ​ർ​ഹ​നാ​യി. മാ​ധ്യ​മ രം​ഗ​ത്തെ ഇ​ട​പെ​ട​ലും സ​മ​ഗ്ര സം​ഭാ​വ​ന​യും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​മെ​ന്ന് ക​ല ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

കേ​ര​ള​ത്തി​ലെ ക​ല, സാം​സ്‌​കാ​രി​ക, സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ന് 2000 മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ് കു​വൈ​ത്ത് ക​ല ട്ര​സ്റ്റ് പു​ര​സ്‌​കാ​രം. പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ക​ല ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണ​വും ജൂ​ലൈ 28ന് ​പാ​ല​ക്കാ​ട് ന​ട​ക്കും.

Tags:    
News Summary - Kala Kuwait Trust Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.