കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐ 20ാം വാർഷികാഘോഷം അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. മുസ്തഫ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്), കെ.എസ്. വർഗീസ് (ഗൾഫ് അഡ്വാൻസ് ടെക്നോളജി), ജെഫ് ചാക്കോ (മൈൻഡ് ട്രീ), അൽ മുല്ല എക്സ്ചേഞ്ച്, അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ സൂര്യ കൃഷ്ണമൂർത്തിയിൽ നിന്നും ആദരം ഏറ്റുവാങ്ങി.പരിപാടികളോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീറിന്റെ പ്രകാശനം കൺവീനർ സതീഷ് സി.പിള്ളക്ക് നൽകി സൂര്യ കൃഷ്ണമൂർത്തി നിർവഹിച്ചു. ജനറൽ സെക്രട്ടറി വഹാബ് റഹ്മാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.ജി. ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി. റോമ സിൻജിത്തിന്റെ പ്രാർഥന ഗാനവും പാർവതി കൃഷ്ണകുമാറിന്റെ അവതരണവും പരിപാടിക്ക് മിഴിവേകി. സൂര്യ കൃഷ്ണമൂർത്തി ആവിഷ്കരിച്ച 112ാമത് കലാസൃഷ്ടിയായ ‘അഗ്നി-3’ അരങ്ങേറി. ഗോപാലകൃഷ്ണൻ, ബിജു പാറയിൽ, അരുൺസോമൻ, സിനിജിത്, വിപിൻ മാങ്ങാട്, മനോജ് റോയ്, സാദത്ത്, സജൻ ഭാസ്കരൻ, അമീൻ, അനീഷ് ആനന്ദ്, ബിജു ഖാദർ, രഞ്ജിത്ത്, മധുക്കുട്ടൻ, അനീഷ് സ്വാമിനാഥൻ, ഹരി പത്തിയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.