കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐ കുവൈത്തിന്‍റെ ഓണനിലാവ്-2022 ആഘോഷിച്ചു. പ്രസിഡൻറ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു.മാർക് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് സി. പിള്ള ഉദ്‌ഘാടനം ചെയ്തു.കുമാരി റോമാ സിനിജിത് പ്രാർഥന ഗാനം ആലപിച്ചു.
കോവിഡ് കാലത്തെ മികച്ച സേവനങ്ങൾക്ക് കായംകുളം എൻ.ആർ.ഐ അംഗങ്ങളിലെ ആരോഗ്യപ്രവർത്തകരെ സുരേഷ് സി. പിള്ളയും ബി.എസ് പിള്ളയും മെമന്റോ നൽകി ആദരിച്ചു. കല-കായിക മത്സരങ്ങൾ, അംഗങ്ങളുടെ കലാപരിപാടികൾ, നാടൻപാട്ട്, മിമിക്സ്, വിസ്മയ മ്യൂസിക് ബാൻഡിന്‍റെ സംഗീതപരിപാടി, ഓണസദ്യ എന്നിവ നടന്നു.
ഗോപാലകൃഷ്ണൻ, ശ്രീകുമാർ, വിപിൻ മങ്ങാട്, ഖലീൽ, സതീഷ് പിള്ള, അരുൺ സോമൻ, സുനിൽ എസ്.എസ്, ബിജു ഖാദർ, രഞ്ജിത്ത്, മധുകുട്ടൻ, വിപിൻ രാജ്, സാദത്ത്, മനോജ് റോയ്, ഹരി പത്തിയൂർ, സിനിജിത്, സാജൻ, അനീഷ് അശോക്, അമീൻ, ശരത് പിള്ള, അനീഷ് എസ്, ഫിറോസ്, അനീഷ് ആനന്ദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു പാറയിൽ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.