കാസർകോട്​ എക്​സ്​പാട്രിയറ്റ്​സ്​ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ

കെ.ഇ.എ ഭാരവാഹികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത്​ സിറ്റി: കാസർകോട്​ എക്​സ്​പാട്രിയറ്റ്​സ്​ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. അംബാസഡർക്ക്​ സംഘടനയുടെ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുകയും പ്രവാസി പ്രശ്നങ്ങളിൽ എംബസിയുടെ സഹായം അഭ്യർഥിക്കുകയും ചെയ്തു. പ്രവാസി സംഘടനകളുടെ പ്രവർത്തനത്തെ പ്രശംസിച്ച അംബാസഡർ എംബസിയുടെ പരിമിതികൾ ഉൾക്കൊണ്ട്​ സംഘടനകൾ സഹകരിക്കണമെന്ന്​ അഭ്യർഥിച്ചു.

കോവിഡ് കാല നിയന്ത്രണങ്ങൾ കാരണം നിർത്തലാക്കേണ്ടി വന്ന ഓപൺ ഹൗസ് ഉടൻ ഓൺലൈൻ വഴി തുടങ്ങാൻ ആലോചിക്കുകയാണ്​. അതുവരെ സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലൂടെ വിഷയങ്ങൾ നേരിട്ടറിയാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവർഷം മുമ്പ് കുവൈത്തിൽ അപകടത്തിൽ മരിച്ച രണ്ടു മലയാളികളടക്കമുള്ള ഏഴ്​ ഇന്ത്യക്കാരുടെ ഇൻഷുറൻസ് നഷ്​ടപരിഹാര തുക കമ്പനി നൽകാത്ത വിഷയം അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. കെ.ഇ.എ അടക്കമുള്ള സംഘടനകളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചതിൽ നന്ദി അറിയിച്ചു. വിഷയത്തിൽ സംഘടന വൈസ് പ്രസിഡൻറ്​ കബീർ തളങ്കര ശേഖരിച്ച രേഖകൾ കൈമാറി. പ്രസിഡൻറ്​ സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, ജനറൽ സെക്രട്ടറി സലാം കളനാട്, വർക്കിങ് പ്രസിഡൻറ്​ ഹമീദ് മധുർ, ട്രഷറർ രാമകൃഷ്ണൻ കള്ളാർ, ഓർഗനൈസിങ്‌ സെക്രട്ടറി നളിനാക്ഷൻ ഒളവറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.