കെ.​കെ.​സി.​എ വാ​ർ​ഷി​കാ​ഘോ​ഷം ആ​​ർ​ച് ബി​​ഷ​​പ് മാ​​ർ കു​​ര്യ​​ൻ മാ​​ത്യു വ​​യ​​ലു​​ങ്ക​​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.കെ.സി.എ വാർഷികാഘോഷം സംഘടിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം അ​ബ്ബാ​സി​യ ആ​സ്പൈ​ർ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​താ അം​ഗ​വും അ​ൽ​ജീ​രി​യ​ലി​ലെ അ​പ്പ​സ്തോ​​ലി​​ക് ന്യു​​ൺ​​ഷ്യോ​യു​മാ​യ ആ​​ർ​​ച് ബി​​ഷ​​പ് മാ​​ർ കു​​ര്യ​​ൻ മാ​​ത്യു വ​​യ​​ലു​​ങ്ക​​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​സി.​എ പ്ര​സി​ഡ​ന്റ് ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ ക​ദ​ളി​ക്കാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ബ്ബാ​സി​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണി ലോ​ണി​സ്, കെ.​കെ.​സി.​എ ജ​ന. സെ​ക്ര​ട്ട​റി ബി​ജോ മ​ൽ​പാ​ങ്ക​ൽ, ട്ര​ഷ​റ​ർ ജോ​സ്‌​കു​ട്ടി പു​ത്ത​ൻ​ത​റ, അ​നീ​ഷ് എം. ​ജോ​സ്, റോ​ബി​ൻ അ​ര​യ​ത്ത്‌, പോ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ഷൈ​നി ജോ​സ​ഫ്, അ​ബി​ൻ അ​ബ്ര​ഹാം, ഡെ​യ്‌​സ് ജോ​സ്, ജെ​യ്‌​സ​ൺ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​നി​ൽ പെ​രു​മാ​നൂ​ർ ന​ന്ദി പ​റ​ഞ്ഞു.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യി​ൽ കു​​ര്യ​​ൻ മാ​​ത്യു വ​​യ​​ലു​​ങ്ക​​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​പ്ര​കാ​ശ് തോ​മ​സ് സ​ഹ കാ​ർ​മി​ക​നാ​യി. 40ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മാ​ർ​ഗം​ക​ളി അ​ര​ങ്ങേ​റ്റം പ​രി​പാ​ടി​യു​ടെ ആ​ക​ർ​ഷ​ക​മാ​യി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്ത നി​ര​വ​ധി ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഗാ​യ​ക​ൻ ഭാ​ഗ്യ​രാ​ജി​ന്റെ നേ​തൃ​ത്തി​ൽ ഗാ​ന​മേ​ള​യും ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സെ​മി ച​വ​റാ​ട്ട് (പ്ര​സി), ബൈ​ജു തോ​മ​സ് (ജ​ന. സെ​ക്ര), ഇ​മ്മാ​നു​വേ​ൽ കു​ര്യ​ൻ (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ൺ​സ​ൺ വ​ട്ട​ക്കോ​ട്ട​യി​ൽ വ​ര​ണാ​ധി​കാ​രി​യാ​യി.

Tags:    
News Summary - KKCA organized the anniversary function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.